Sunday, December 28, 2025

ഭാരതത്തിന്റെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യം; ബിജെപി

ലക്‌നൗ: ഭാരതത്തിന്റെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യമെന്ന് ബിജെപി വിലയിരുത്തല്‍. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറന്നുവെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

എന്നാൽ ഈ അടുത്ത കാലത്തൊന്നും നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ നിന്ന് ബിജെപി നേതൃത്വം മാറില്ലെന്ന സൂചനകളാണ് യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലൂടെ രാജ്യത്തിന് മനസ്സിലാകുന്നത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏറ്റവും ജനശ്രദ്ധാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. നിയമസഭാ കക്ഷി യോഗങ്ങളില്‍ അമിത് ഷായുടെ സാന്നിധ്യം ഉറപ്പാക്കിയതിലൂടെ ബിജെപിക്കുള്ളിലെ മുന്‍ഗണനയുടെ രാഷ്ട്രീയ ക്രമം മാറ്റമില്ലാതെ തുടരുന്നുവെന്നാണ് മോദി സൂചിപ്പിക്കുന്നത്.

Related Articles

Latest Articles