Saturday, December 27, 2025

ഇന്ത്യൻ വംശജയായ വിനി രാമനെ വിവാഹം ചെയ്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ: വീഡിയോ

ചെന്നൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ ഗ്ലെൻ മാക്സെല്ലും ഇന്ത്യൻ വംശജയായ വിനി രാമനും വിവാഹിതരായി. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. ചെന്നൈയിൽ പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.

ഇപ്പോൾ വിവാഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2020ൽ കൊവിഡ് വ്യാപനം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ മാക്സ്വെൽ മധുവിധു ആഘോഷങ്ങൾക്ക് ശേഷം ടീമിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായി മാക്സ്വെല്ലിന്റെ നാടായ ഓസ്ട്രേലിയയിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Articles

Latest Articles