ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് കരിക്കിൻ വെള്ളം. അതുകൊണ്ട് തന്നെ കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്.
തലവേദന ഇല്ലാതാക്കുന്നതില്‍ ഇത് വഹിക്കുന്ന പങ്ക് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു. കിഡ്നി സ്റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് കരിക്കിൻ വെള്ളം. കരിക്കിന് വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്സും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. മൂത്രവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കരിക്കിൻ വെള്ളം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം, മിനറല്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

