Friday, November 27, 2026

ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്‌കർ അക്കാദമി

വാഷിംഗ്ടൺ; ഓസ്‌കർ പുരസ്‌കാര വേദിയിൽ ഹോളിവുഡ് നടൻ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് ക്ഷമ ചോദിച്ച് ഓസ്‌കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും . ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി വ്യക്തമാക്കി. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് അക്കാദമി അറിയിച്ചിരിക്കുന്നത് .

എന്നാൽ ഇപ്പോൾ ക്രിസ് റോക്കിന്റെ ഇനി വരാനിരിക്കുന്ന സ്റ്റാൻഡ് അപ്പ് ഷോയുടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ .ഓൺലൈൻ ടിക്കറ്റ് വിൽപ്പന ശാലയായ ടിക്കറ്റ് പിക്കിൽ ഈഗോ ഡെത്ത് വേൾഡ് ടൂർന്’ കഴിഞ്ഞ മാസം വിറ്റതിലും കൂടുതൽ ടിക്കറ്റുകൾ ഒറ്റരാത്രികൊണ്ട് വിറ്റഴിഞ്ഞുവെന്നാണ് വിവരം. മാർച്ച് 18 വരെ ഒരു ടിക്കറ്റിന് 46 യുഎസ് ഡോളർ ഉണ്ടായിരുന്ന ഇത് 341 ഡോളറായാണ് ഉയർന്നത്

Related Articles

Latest Articles