Friday, October 9, 2026

മാലിദ്വീപില്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനത്തിനായി മാലിദ്വീപില്‍ ഊഷ്മള സ്വീകരണം. ഇന്ന് ഉച്ചകഴിഞ്ഞാണ്് കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി മാലിദ്വീപിലേക്ക് പുറപ്പെട്ടത്.

മാലിദ്വീപിലെ വെലാന അന്താരാഷ്ട്ര വിമാനത്താവളിത്തിലത്തിയ പ്രധാനമന്ത്രിയെ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം മാലിയിലെ റിപ്പബ്‌ളിക് സ്‌ക്വയറില്‍ ഗാര്‍ഡ് ഒഫ് ഓണര്‍ പരിശോധിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് മോദിയുടെ സന്ദര്‍ശനം. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം.

Related Articles

Latest Articles