Tuesday, November 10, 2026

കെ സ്വിഫ്റ്റ് ഉദ്ഘാടനം നാളെ; ബഹിഷ്കരിച്ച് തൊഴിലാളി സംഘടനകൾ; ഫ്ലാഗ് ഓഫ് ചടങ്ങിൽ തങ്ങളുടെ പ്രതിനിധിയുടെ പേര് ഉൾപ്പെടുത്തിയത് സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയെന്ന് കെ എസ് റ്റി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: കെ എസ് ആർ ടി സി ക്ക് സമാന്തരമായി സ്വതന്ത്ര കമ്പനിയായി ആരംഭിക്കുന്ന കെ സ്വിഫ്റ്റ്ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവ്വഹിക്കും. കെ സ്വിഫ്റ്റിനെതിരെ നിലപാടെടുത്തിട്ടുള്ള പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം ഫ്ലാഗ് ഓഫ് ചടങ്ങിൽ തങ്ങളുടെ പ്രതിനിധിയുടെ പേര് ഉൾപ്പെടുത്തിയത് സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയാണെന്ന് കെ എസ് റ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ശ്രീ. കെ എൽ രാജേഷ് അറിയിച്ചു. കെ സ്വിഫ്റ്റിന്റെ രൂപീകരണം കെ എസ് ആർ ടി സി യെ തകർക്കലാണെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. കേരളത്തിൻ്റെ പൊതുഗതാഗത രംഗത്ത് കെ എസ് ആർ ടി സി കൂടുതൽ മേഖലകളിലേക്ക് കടന്നു കയറി, ഏറ്റവും വലിയ തൊഴിൽ ദാദാവായി മാറേണ്ടതിന് പകരം കെ എസ് ആർ ടി സി യിൽ ലേ- ഓഫ് നടപ്പാക്കേണ്ടി വരുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ തന്നെ യാതൊരു മാനദണ്ഡവുമില്ലാതെ കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ഫണ്ട് വിനിയോഗിച്ച് കെ-സ്വിഫ്റ്റിനായി ബസ്സുകൾ വാങ്ങി.

2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ 40000 ത്തോളം ജീവനക്കാരുള്ള സ്ഥാപനമായിരുന്നു കെ എസ് ആർ ടി സി. എന്നാൽ ആറുവർഷത്തെ ഭരണത്തിൽ 15000 ത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടു. ഇനിയും 7000 ത്തോളം പേർക്ക് ലേ ഓഫ് നൽകാൻ തീരുമാനമെടുത്തിരിക്കുകയാണ് ഇടതു സർക്കാർ. ഇതേ സമയത്തു തന്നെ മറ്റൊരു സമാന്തര കമ്പനി രൂപീകരിച്ച് അതിലേക്ക് ഏതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. കേരളത്തിലെ പൊതുഗതാഗതത്തെ തച്ചുതകർക്കുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ കെ സ്വിഫ്റ്റ് ഉദ്ഘാടന ദിനമായ നാളെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രതിഷേധ ദിനമാചരിക്കുകയാണ് .

Related Articles

Latest Articles