Tuesday, April 30, 2024
spot_img

കോതമംഗലം പള്ളിത്തര്‍ക്കം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഓര്‍ത്തഡോക്സ് റമ്പാന് എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് കോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ എന്താണ് തടസമെന്ന് പോലീസിനോട് കോടതി ചോദിച്ചു. പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധിക്കുന്നതിനും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് ഉണ്ടായിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സിആര്‍പിഎഫിനെ സംരക്ഷണം ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഈ മാസം 19 ന് നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധി പ്രകാരം പള്ളിയില്‍ പ്രവേശിക്കുന്നതിനും ആരാധിക്കുന്നതിനും എത്തിയ ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് മടക്കി അയച്ചിരുന്നു.

Related Articles

Latest Articles