Saturday, December 27, 2025

ബി പി കൂടുതലുള്ളവർ ഈ വ്യായാമങ്ങൾ ചെയ്യരുത്!

രക്തസമ്മർദ്ദം ഉള്ളവർ വ്യയാമം ചെയ്യുന്നത് സാധാരണയാണ്. എന്നാൽ, ഇത് ആരോഗ്യത്തെ ബാധിക്കുമെന്ന് ഒട്ടുമിക്ക പേർക്കും അറിയില്ല. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ വ്യായാമം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രത്യേകിച്ചും, അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഭാരം എടുക്കുന്നത് ഒഴിവാക്കണം. ഈ രോഗം ഉള്ളവര്‍ ഭാരം എടുക്കുന്നത് അവരുടെ ഹൃദയത്തെ ബാധിക്കും.

വേഗത്തിലുള്ള ഓട്ടം ഒഴിവാക്കണം, രക്തസമ്മര്‍ദ്ദം മൂലം ശ്വസന പ്രശ്‌നം, ക്ഷീണം, തലവേദന, തലകറക്കം എന്നീ പ്രശ്‍നങ്ങള്‍ ഉണ്ടാകും. അതുമൂലം തന്നെ വേഗത്തില്‍ ഓടുന്നത് രക്തസമ്മര്‍ദ്ദം കൂടാനും, ഈ പ്രശ്‍നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അത്പോലെ തന്നെ ഇത് രക്തസമ്മര്‍ദ്ദം ഉള്ളവരുടെ ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.

പുഷ് അപ്പ്, പ്ലാങ്ക്, മൗണ്ടൈന്‍ ക്ലൈമ്ബിങ് തുടങ്ങിയവ അമിത രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ചെയ്യരുത്. ഇത് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. കൂടാതെ, ഡെഡ് ലിഫ്റ്റിങ് നടത്തുന്നതും വളരെ അപകടകരമാണ്. ഇതും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.

Related Articles

Latest Articles