Saturday, October 24, 2026

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു: ദൃശ്യങ്ങള്‍ സിസിടിവിയില്‍

ബംഗളൂരു: ജിമ്മിൽ വര്‍കൗട് ചെയ്യുന്നതിനിടെ 35 കാരിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു ജിഎം പാളയ സ്വദേശി വിനയ വിട്ടല്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബയപ്പനഹള്ളിയിലെ മല്ലേസ്‌പ്ലേയയിലെ ചലന്‍ജ് ഹെല്‍ത് ക്ലബില്‍ വര്‍കൗട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. മാത്രമല്ല കുഴഞ്ഞുവീഴുമ്പോള്‍ സ്‌ക്വാറ്റ് റാകിന് സമീപമായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഉടൻ തന്നെ ജിം ജിമ്മിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് അംഗങ്ങളും യുവതിയെ സഹായിക്കുകയും ആംബുലന്‍സ് വിളിക്കുകയും ചെയ്തു. സി വി രാമൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചെന്ന് ഡോക്ടര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയിൽ ജോലി ചെയ്യുകയായിരുന്നു വിനയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജിഎം പാളയയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഎം പാളയയിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവർ എന്നും രാവിലെ ജിമ്മിൽ പോകുമായിരുന്നു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന വിനയ പിറ്റേന്ന് രാവിലെ ജിമ്മിൽ പോകുകയായിരുന്നു. മരണവാര്‍ത്ത തങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചെന്ന് വീട്ടുടമസ്ഥ ജയമ്മ പറഞ്ഞു. ജിം സന്ദര്‍ശിച്ച ശേഷമാണ് മരണവിവരം അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

Related Articles

Latest Articles