Tuesday, December 30, 2025

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, നാല് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു

ദില്ലി : ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ജില്ലയിലെ സൈനാപോര മേഖലയില്‍ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ നാല് ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിക്കുകയാണ് ചെയ്തു.

ഷോപ്പിയാന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന എത്തിയത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നു.

Related Articles

Latest Articles