Thursday, January 1, 2026

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരോട് കൊടും ക്രൂരത: ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍; പിന്നില്‍ തൃണമൂലെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടും ക്രൂരത. രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സമാതുള്‍ ദൊളൂയ്, സ്വദേശ് മന്ന എന്നിവരെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപിയും ഇരുവരുടേയും കുടുംബങ്ങളും ആരോപിച്ചു.

ഞായറാഴ്ചയാണ് പ്രമുഖ ആര്‍എസ്എസ് നേതാവായ സ്വദേശ് മന്നയെ അച്ചതാ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ ജയ് ശ്രീറാം വിളിക്കാന്‍ സംഘടിപ്പിച്ച റാലിയില്‍ സ്വദേശ് മന്നയും പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സമാതുള്‍ ദൊളൂയെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോവാരയിലെ സര്‍പോത ഗ്രാമത്തിലാണ് സംഭവം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് ദൊളൂയ്. മമത ബാനര്‍ജിക്ക് എതിരെ ബിജെപി നടത്തുന്ന ജയ് ശ്രീറാം പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദൊളൂയ്ക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ വീട് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നതായും ബിജെപി നേതാവ് അനുപം മുള്ളിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles