പാലക്കാട്: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് പുരുഷന്മാർ മാത്രമായി ഇരുചക്ര വാഹനങ്ങളിൽ പോകാൻ പാടില്ല. പിൻസീറ്റിൽ ഒരു സ്ത്രീയോ അല്ലെങ്കിൽ കുട്ടികളോ മാത്രമേ പാടുള്ളൂ.
പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഈ തീരുമാനം.
പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത് ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ്. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിലുള്ള പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് അഡീഷ്‌ണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്.

