Saturday, September 26, 2026

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച്ച ഓൺലൈയാണ് യോഗം ചേരുന്നത്.

കൊവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു.ശരീര താപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഭക്ഷണം പങ്കുവെക്കാന്‍ അനുവദിക്കരുത്. കൊവിഡ് ലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ സ്കൂളിലേക്കയക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം 2527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുപ്പത്തിമൂന്ന് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയില്‍ മാത്രം 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Related Articles

Latest Articles