Tuesday, September 29, 2026

അടച്ച്‌ പൂട്ടലിന് പ്രസക്തിയില്ല; സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കൊവിഡ് (Covid) വ്യാപന തോത് കുറഞ്ഞ് വരുന്നത് ആശ്വാസകരമണെന്ന് മന്ത്രി വീണാജോർജ്. കൊവിഡിന്റെ ജനിതക വകഭേദമായ ഒമൈക്രോണ്‍ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളം ഒറ്റക്കെട്ടായി ഈയൊരു തരംഗത്തേയും അതിജീവിക്കും. അതിനായി നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വർദ്ധനയും, രണ്ടാം ആഴ്ച 148 ശതമാനം വർദ്ധനയും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ദ്ധനയുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ ഏറെ പ്രതീക്ഷയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിലും ഐസിയുകളിലും രോഗികളുടെ വലിയ വര്‍ധനവില്ല. ഇപ്പോള്‍ ഗൃഹപരിചരണമാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ അപായ സൂചനകള്‍ എല്ലാവരും തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടണം. എത്രയും വേഗം തന്നെ കൊവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles