Wednesday, January 7, 2026

രാജ്യത്ത് ടോൾ പിരിവ് അടിമുടി മാറുന്നു; ടോള്‍ ബൂത്ത് ഇല്ലാതാകും, ഫാസ്ടാഗും പോകുന്നു, ടോള്‍ പിരിവിനു പുതിയ സംവിധാനം

ദില്ലി: രാജ്യത്തെ ടോള്‍ പിരിവ് രീതി അടിമുടി പരിഷ്കരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇപ്പോള്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു നടത്തുന്ന ടോള്‍ പിരിവ് പുതിയ പരിഷ്കാരം വരുന്നതോടെ ഇല്ലാതാകാൻ പോകുകയാണ്.
ജിപിഎസ് സംവിധാനം വഴി ടോള്‍ പിരിവ് നടത്തുന്ന രീതിയാണ് നിലവില്‍ വരാനായി പോകുന്നത്. ഒരു നിശ്ചിത തുക ഈടാക്കുന്നതിനു പകരം ടോള്‍ ചുമത്തിയിട്ടുള്ള പാതയിലൂടെ എത്ര ദൂരം സഞ്ചരിക്കുന്നു എന്നതു കണക്കിലെടുത്താകും തുക ഈടാക്കുക.

ടോള്‍ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഈടാക്കും. ഇതോടെ ടോള്‍ ബൂത്തുകള്‍ ഇല്ലാതെയാകും. ഫാസ് ടാഗ് സംവിധാനത്തിനും അവസാനമാകും. നിലവില്‍ ഒരു ലക്ഷത്തിലേറെ വാഹനങ്ങളില്‍ പുതിയ ടോള്‍ സംവിധാനം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles