Sunday, January 11, 2026

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.അരുൺകുമാർ; തീരുമാനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ

കൊച്ചി: അഡ്വ.കെ.എസ്.അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഔദ്യോഗികമായ പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം.

നിലവില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളില്‍ പ്രവർത്തിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവാണ് കെ.എസ്.അരുൺകുമാർ. ഇത് കൂടി പരിഗണിച്ചാണ് അരുൺകുമാറിനെ മത്സരിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കുമെന്ന് കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥിയെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

 

Related Articles

Latest Articles