Wednesday, December 24, 2025

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; പിടികൂടാൻ ഇൻ്റർപോളിൻ്റെ സഹായം തേടി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പ്രതിയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇൻ്റർ പോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

താരസംഘടന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്. എന്നാൽ ഇത് അംഗീകരിചില.

അതേസമയം, വിജയ് ബാബുവിനെതിരായ തീരുമാനം അച്ചടക്ക നടപടിയല്ലെന്ന് മാലാ പാ‍ർവ്വതി പറഞ്ഞു. വിജയ് ബാബുവിന്റെ എഫ്ബി ലൈവ് എല്ലാവരും കണ്ടതാണ്. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി എടുക്കാൻ ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഉത്തരവാദിത്തം ഉണ്ട്.

Related Articles

Latest Articles