കൊച്ചി: ഐഎസ് ബന്ധത്തെ തുടർന്നു ബുധനാഴ്ച കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ എൻഐഎ റിമാൻഡ് ചെയ്തു. കൊച്ചി എൻഐഎ കോടതിയാണ് ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
കേരളത്തിലേയും തമിഴ്നാട്ടിലേയും ആരാധന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾ എൻഐഎയുടെ പിടിയിലായത്. ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ ചാവേർ ആക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണു അസറുദ്ദീൻ. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ച് പേരെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്.
കോയമ്പത്തൂരിൽ ഏഴിടങ്ങളിലായി നടത്തിയ റെയ്ഡിനൊടുവിലാണ് അസറുദ്ദീൻ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തത്. 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡുകൾ, 10 പെൻ ഡ്രൈവുകൾ, മൂന്ന് ടാപ്ടോപ്പുകൾ, ആറു മെമ്മറി കാർഡുകൾ, നാലു ഹാർഡ് ഡിസ്കുകൾ, 13 സിഡി/ഡിവിഡികൾ, ഇലക്ട്രോണിക് ലാത്തി, 300 എയർഗൺ പെല്ലറ്റുകൾ എന്നിവയും ഇവരിൽനിന്ന് എൻഐഎസംഘം പിടിച്ചെടുത്തു.

