Saturday, November 21, 2026

എൻ ഐ എ പിടിമുറുക്കുന്നു: കോയമ്പത്തൂരിലെ ഐ​എ​സ് നേ​താ​വ് റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: ഐഎസ് ബ​ന്ധ​ത്തെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​​നെ എൻഐഎ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ഇ​യാ​ളെ 14 ദിവസത്തേയ്ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ ഒരുങ്ങുന്നതിനിടെയാണ് ഇ‍​യാ​ൾ എൻഐഎയുടെ പി​ടി​യി​ലാ​യ​ത്. ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ സ​ഹ്റാ​ൻ ഹാ​ഷി​മി​ന്‍റെ ഫേ​സ്ബു​ക്ക് സു​ഹൃ​ത്താ​ണു അ​സ​റു​ദ്ദീ​ൻ. ഇ‍​യാ​ൾ​ക്കൊ​പ്പം ക​സ്റ്റ​ഡി​യിലെടു​ത്ത മ​റ്റ് അ​ഞ്ച് പേ​രെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​രി​ൽ ഏ​ഴി​ട​ങ്ങളിലായി ന​ട​ത്തി​യ റെ​യ്ഡി​നൊടുവിലാണ് ​ അ​സ​റു​ദ്ദീൻ ഉൾപ്പെടെ ആറുപേരെ അ​റ​സ്റ്റ് ചെ​യ്ത​ത്. 14 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 29 സിം ​കാ​ർ​ഡു​ക​ൾ, 10 പെ​ൻ ഡ്രൈ​വു​ക​ൾ, മൂ​ന്ന് ടാ​പ്ടോ​പ്പു​ക​ൾ, ആ​റു മെ​മ്മ​റി കാ​ർ​ഡു​ക​ൾ, നാ​ലു ഹാ​ർ​ഡ് ഡി​സ്കു​ക​ൾ, 13 സി​ഡി/​ഡി​വി​ഡി​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് ലാ​ത്തി, 300 എ​യ​ർ​ഗ​ൺ പെ​ല്ല​റ്റു​ക​ൾ എ​ന്നി​വയും ഇവരിൽനിന്ന് എ​ൻ​ഐ​എ​സം​ഘം പി​ടി​ച്ചെ​ടു​ത്തു.

Related Articles

Latest Articles