Sunday, November 22, 2026

അമിത് ഷാ പിന്നോട്ടില്ല: കേരളം പിടിക്കാതെ തൃപ്തനാകില്ല

ദില്ലി: കേരളത്തിൽ താമരകൾ വിരിയിക്കാനുറപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവില്ലെന്ന് ഇന്ന് നടന്ന ബി ജെ പി നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തില്ല എന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ മുഖ്യമന്ത്രി അധികാരത്തില്‍ വരും. പഞ്ചായത്തുമുതല്‍ പാര്‍ലമെന്‍റുവരെ എല്ലായിടത്തും ബിജെപി അംഗങ്ങളെത്തുന്ന ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

അതേസമയം വരുന്ന ഡിസംബർ വരെ വരെ ബിജെപിയിയെ അമിത് ഷാ തന്നെ നയിക്കുമെന്ന് നേതൃയോഗത്തിൽ തീരുമാനമായി. അടുത്ത വര്‍ഷം മാത്രമെ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ എന്നും യോഗത്തില്‍ തീരുമാനമെടുത്തു. ഡിസംബറിനുമുമ്പ് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അമിത് ഷായ്ക്ക് കീഴിലായിരിക്കും ബിജെപി നേരിടുക.

Related Articles

Latest Articles