Sunday, November 22, 2026

ജാ​ർ​ഖ​ണ്ഡി​ൽ കമ്യൂണിസ്റ്റ് ഭീകരാ​ക്ര​മ​ണം; അ​ഞ്ച് പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

ജം​ഷ​ഡ്പു​ർ: ജാ​ർ​ഖ​ണ്ഡി​ൽ മാവോയിസ്റ്റ് ഭീകരരുടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊല്ലപ്പെട്ടു. ജം​ഷ​ഡ്പു​രി​നു സ​മീ​പം സ​രാ​യി​കെ​ല ജി​ല്ല​യി​ൽ കു​ർ​കു മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാണ് സം​ഭ​വം.

പൊ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ ബൈ​ക്കി​ലെ​ത്തി​യ പതിനഞ്ചോളം ഭീകരർ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊ​ലീ​സു​കാ​രു​ടെ ആ​യു​ധ​വും ഇ​വ​ർ ക​വ​ർ​ന്നു.

ര​ണ്ട് എ​എ​സ്ഐ​മാ​രും മൂ​ന്നു കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ർ​ദാ​സ് അ​പ​ല​പി​ച്ചു. പൊലീ​സു​കാ​രു​ടെ ജീ​വ​ത്യാ​ഗം വെ​റു​തെ​യാ​കി​ല്ലെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കും. ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​വ​സാ​ന ദി​വ​സം എ​ണ്ണി​ത്തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

Related Articles

Latest Articles