തിരുവന്തപുരം: യുവതിയോട് ഫോണില്‍ അശ്ലീലം സംസാരിച്ച സംഭവത്തില്‍ നടന് വിനായകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദളിത് ആക്റ്റിവിസ്റ്റ് മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയിൽ കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഒരു പരിപാടിക്ക് ക്ഷണിക്കാനായി വിനായകനെ വിളിച്ചുപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് മൃദുലയുടെ ആരോപണം. ഈ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല തൻ്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

