Tuesday, December 23, 2025

സവർക്കറെ അപമാനിച്ച് പോപ്പുലർ ഫ്രണ്ടിന്റെ ഡോക്യുമെന്ററി; മഹാനായ വിപ്ലവകാരിയെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന ഡോക്യൂമെന്ററിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം.

സ്വാതന്ത്ര്യ സമരസേനാനി വി ഡി സവർക്കറെ സ്വഭാവഹത്യ ചെയ്ത് പുറത്തിറങ്ങിയ ഡോക്യൂമെന്ററിക്കെതിരെ വ്യാപക പ്രതിഷേധം. തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് ദേശീയവാദികളുടെ വികാരം വ്രണപ്പെടുത്തുന്ന ഡോക്യൂമെന്ററിക്ക് പിന്നിൽ. ഡോക്യൂമെന്ററിയിൽ സവർക്കറെ “രാജ്യദ്രോഹി” യായും “ബ്രിട്ടീഷുകാരുടെ അടിമ” യായും ചിത്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡോക്യൂമെന്ററിക്കെതിരെ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഹിന്ദു മഹാസഭയും രംഗത്ത് വന്നിട്ടുണ്ട്. രാജ്യവിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സംഘടനയാണ് തീവ്രവാദികളുടെ രാജാക്കൻമാർ എന്നറിയപ്പെടുന്ന പോപ്പുലർ ഫ്രണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അന്വേഷിക്കുന്ന പാർട്ടി ഇപ്പോൾ ദേശീയതയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. രാജ്യം ആരാധിക്കുന്ന മഹാനായ വിപ്ലവകാരിയുടെ ജന്മദിനത്തിൽ തന്നെ ഇത്തരത്തിലൊരു ഡോക്യൂമെന്ററി പ്രകാശനം ചെയ്തതിൽ ദുരൂഹതയുണ്ട്.

വീർ സവർക്കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു, “കോൺഗ്രസിന്റെയും പോപ്പുലർ ഫ്രെണ്ടിന്റെയും പങ്കാളിത്തം സർക്കാർ അന്വേഷിക്കണം.” അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Latest Articles