Saturday, December 13, 2025

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിൽ പൊട്ടിത്തെറി, സ്ഥാനാർത്ഥി നിർണ്ണയം മുതൽ തൊട്ടതെല്ലാം പാളിയെന്ന് വിമർശനം, തോൽവി അന്വേഷിക്കാൻ സമിതി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് സിപിഎം. എകെ ബാലനും ടിപി രാമകൃഷ്ണനും അടങ്ങുന്ന രണ്ടംഗ സമിതിയാണ് തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുക. ഇതിനിടെ എറണാകുളം ജില്ലാ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. വിഭാഗീയത നിലനില്‍ക്കുന്നുവെന്നും കെഎസ് അരുണ്‍ കുമാറിന്റെ പേര് ആദ്യം വന്നത് ആശയക്കുഴമുണ്ടാക്കിയെന്നുമാണ് വിമര്‍ശനം.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ തോല്‍വിക്ക് കാരണമായെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ 12 ജില്ലാ നേതാക്കളെ സസ്പെന്റ് ചെയ്ത് പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു

Related Articles

Latest Articles