Monday, April 29, 2024
spot_img

തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു;21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ബില്‍

തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ബില്‍. 50 ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും 15 റിപ്പബ്ലിക്കന്‍ അംഗങ്ങളുടെയും പിന്തുണയോടെ സെനറ്റില്‍ പാസായ ബില്ലിലാണ് ബൈഡന്‍ ഒപ്പിട്ടത്. ഏറ്റവുമൊടുവില്‍ 1994ലാണ് തോക്കുനിയന്ത്രണ നിയമം അമേരിക്കയില്‍ പാസായത്.

വിദ്യാലയങ്ങളിലും മറ്റും ഇത്തരം കൂട്ടക്കൊല ഒഴിവാക്കാനുള്ള സുരക്ഷാപദ്ധതികളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. 21 വയസ്സിന് താഴെയുള്ള തോക്കുവാങ്ങുന്നവരുടെ ജീവിത ശൈലി പരിശോധിക്കണമെന്നും മാനസിക വൈകല്യമുള്ളവരില്‍ നിന്നും സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകളുമാണ് ബില്ലിലുള്ളത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് വില്‍ക്കാനാകില്ല. ഇതിനിടെ ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങളും രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles