Friday, December 12, 2025

‘ഹൈവേ’ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു;സോഷ്യൽ മീഡിയയിലൂടെയാണ്‌ ‘ഹൈവേ 2’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്;സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സുരേഷ് ഗോപി

മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ ‘പൈതൃകം’, ‘കളിയാട്ടം’, ‘മകൾക്ക്’, എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് സുരേഷ് ഗോപി-ജയരാജ്. ഇപ്പോഴിതാ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. ജയരാജ് സംവിധാനം ചെയ്ത് സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ‘ഹൈവേ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നു എന്ന വാർത്തയാണ് സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ്‌ ‘ഹൈവേ 2’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. ലീമ ജോസഫ് ആണ് നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ 254-ാമത് ചിത്രമാണ് ‘ഹൈവേ 2’. ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles