Friday, April 26, 2024
spot_img

യുഎഇയിൽ നാളെ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് ;അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടാം; രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് നാളെ. യുഎഇയിലെ വിവിധയിടങ്ങളിലായാണ് ക്യാമ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക.

നോര്‍ത്തേണ്‍ എമിറേറ്റിലെയും പന്ത്രണ്ട് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് കേന്ദ്രങ്ങളില്‍ എത്തി അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടാം. https://blsindiavisa-uae.com/appointmentbls/appointment.php ഇതില്‍ രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ തത്കാല്‍, ചികിത്സാ മരണം, ജനനം, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര സാക്ഷ്യപത്രങ്ങള്‍ ഔട്ട് പാസ് എന്നിവയ്ക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളുമായി നേരിട്ടെത്താം.

Related Articles

Latest Articles