Thursday, December 18, 2025

നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ: കുളത്തിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ ദാരുണാന്ത്യം. അച്ഛൻ മകനെ നീന്തൽ പഠിപ്പിക്കവേ ആണ് ഇരുവരും മുങ്ങി മരിച്ചത്. ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയും(15) ആണ് മരിച്ചത്.

അപകടമുണ്ടായത് വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിൽ ആണ്. വെള്ളത്തിൽ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പി പി ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്.

Related Articles

Latest Articles