Tuesday, September 22, 2026

എകെജി സെന്‍റർ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പി പോലീസ്

തിരുവനന്തപുരം: എകെജി സെൻറിന് നേരെ പടക്കമെറിഞ്ഞ സംഭവം നടന്ന് കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോഴും അതെറിഞ്ഞ ആളിലേക്കെത്താൻ കഴിയാതെ പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പ്രതിയാരാണെന്നതിന്റെ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സ്ഫോടക വസ്തുവെറിഞ്ഞയാൾക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലീസ് പരിശോധിക്കുകയാണ്.

അതേസമയം, എകെജി സെൻറിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാൾക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാന വകുപ്പ് അടക്കമുളള ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles