നടനും രാഷ്ട്രീയക്കാരനുമായ സുരേഷ്ഗോപി ചെയ്യുന്ന സേവന കര്‍മ്മങ്ങളെ പ്രശംസിച്ച് ബിജെപി നോതാവ് പിആര്‍ ശിവശങ്കര്‍.ഒരു പക്ഷേ, എംപിയും മന്ത്രിയും ആകുകയില്ലെങ്കിലും ജനങ്ങളുടെ റിയല്‍ ലൈഫ് ഹീറോയാണ് സുരേഷ് ഗോപിയെന്ന് ശിവശങ്കര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ്ഗോപി ഹീറോയാണ്. അനേകായിരം പേര്‍ക്ക് അദ്ദേഹം ആപത്‌ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണെന്നും ശിവശങ്കര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു. അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവന പ്രവര്‍ത്തനം ചെയ്യുന്ന ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പ് പൂര്‍ണ്ണ രൂപം,
അദ്ദേഹം ഒരുപക്ഷെ ഇപ്പോള്‍ എംപി ആയിരിക്കില്ല, മന്ത്രിയാവുകയുമില്ലായിരിക്കും ..
പാര്‍ട്ടിയുടെ ഒരു പദവിയും അദ്ദേഹം ആഗ്രഹിക്കുന്നില്ല..
ആവുകയുമില്ലായിരിക്കും..
എങ്കിലും ജനങ്ങള്‍ക്ക്, പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി അവരുടെ റിയല്‍ ലൈഫ് ഹീറോതന്നെയാണ്.. അനേകായിരംപേര്‍ക്ക് അദ്ദേഹം ആപത്‌ബാന്ധവനാണ്.. സഞ്ചരിക്കുന്ന സേവാഭാരതിയാണ്..
അധ്വാനിച്ചുണ്ടാക്കിയ പണമെടുത്ത് ഇങ്ങിനെ സേവനപ്രവര്‍ത്തനം ചെയ്യുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല.. എംപി/ എംഎല്‍എ ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ്‌സ്റ്റോപ്പിനുമുകളില്‍പ്പോലും വെണ്ടയ്ക്ക അക്ഷരത്തില്‍ പേരുകൊത്തിവെക്കുന്ന നമ്മുടെ നാട്ടില്‍ , സ്വന്തം പണം കൊണ്ട് പണിതുനല്‍കിയ, ജപ്തിയില്‍ നിന്ന് രക്ഷിച്ച്‌നല്‍കിയ നൂറുകണക്കിന് വീടിനുള്ളില്‍പ്പോലും സ്വന്തം പേരുവെക്കാത്ത, അനേകായിരം കുടുംബങ്ങള്‍ക്ക് , മനുഷ്യര്‍ക്ക് പുതുജീവിതം നല്‍കിയ സുരേഷ് ഗോപി അങ്ങ് മലയാളികളുടെ അഭിമാനമാണ്.. പലര്‍ക്കും അത്ഭുതവും.

