Saturday, December 27, 2025

കാമുകിയായ ഡിവൈഎഫ്‌ഐ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊലയ്ക്കുശേഷം പോലീസിൽ കീഴടങ്ങി പ്രതി

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ ഇരുപത്തിനാലുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. പാലക്കാട് കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു സൂര്യപ്രിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രതി സുജീഷും സൂര്യപ്രിയയും തമ്മിൽ ആറുവർഷകാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വാരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നിഗമനം.

സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സുജീഷ് തന്നെയാണ് പോലീസിന് മൊഴി നൽകിയത്.മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമാണ് സൂര്യപ്രിയ.

Related Articles

Latest Articles