Monday, April 29, 2024
spot_img

പ്രിയങ്ക ഗാന്ധിയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ്: രാഹുൽ ഗാന്ധിക്കും ലക്ഷണങ്ങൾ, സന്ദർശനം ഒഴിവാക്കി നേതാക്കൾ

ദില്ലി: പ്രിയങ്ക ഗാന്ധിയ്‌ക്ക് വീണ്ടും കൊറോൻ സ്ഥിരീകരിച്ചു. പ്രോട്ടോക്കോളുകൾ പാലിച്ച് വസതിയിൽ തുടരുമെന്ന് പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു. രാഹുൽ ഗാന്ധിയ്‌ക്കും സുഖമില്ലെന്നാണ് പ്രാഥമിക വിവരം. രാജസ്ഥാനിലെ അൽവാർ സന്ദർശിക്കാനിരുന്ന രാഹുൽ ഗാന്ധി സന്ദർശനം റദ്ദാക്കിയതായി അറിയിച്ചു.

പാർട്ടിയുടെ ‘നേതൃത്വ സങ്കൽപ് ശിവിർ’ പരിപാടിയിൽ പങ്കെടുക്കാനായാണ് രാജസ്ഥാനിലേക്ക് പുറപ്പെടാനിരുന്നത്. എംപി അഭിഷേക് മനു സിംഗ്വി, പവൻ ഖേര തുടങ്ങിയവരും രോഗബാധിതരാണ്.രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പരിശോധനയ്‌ക്ക് വിധേയനായെന്ന് വ്യക്തമാക്കി.

ജൂൺ മാസത്തിൽ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി വിളിച്ചതിന് പിന്നാലെയാണ് പിന്നാലെയാണ് സോണിയയ്‌ക്ക് കൊറോണ പോസിറ്റീവ് ആയത്.

Related Articles

Latest Articles