Sunday, June 2, 2024
spot_img

ഹൈദരാബാദിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു; പിതാവും സഹോദരിയും അത്യാഹിത നിലയിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥി മരിച്ചു. ലക്ടിക്പുൾ സ്വദേശിയാണ് ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ പിതാവിനെയും സഹോദരിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലംഗ കുടുംബം സുര്യപെട്ടിയിലേക്ക് പോയി മടങ്ങുന്നതിനിടെ പ്രദേശത്തെ ഹോട്ടലിൽ നിന്നും ബിരിയാണി പാഴ്‌സൽ വാങ്ങുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം ഇത് കഴിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ ഏറെ വൈകിയും ആരും എഴുന്നേൽക്കാത്തതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു. ഇത് കേട്ട് വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാവരും എഴുന്നേറ്റു. ഇതോടെ മുറിയിൽ കയറി പരിശോധിച്ചു. ഇതോടെയാണ് അവശനിലയിൽ കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽവെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതോടെ വിദ്യാർത്ഥിയുടെ പിതാവിനെയും, സഹോദരിയെയും ഐസിയുവിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിരിയാണിയുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചു.

Related Articles

Latest Articles