Thursday, January 8, 2026

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം; പിന്നിൽ എസ്ഡിപിഐയെന്ന് സംശയം

കണ്ണൂർ: ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.

ഇന്നലെ അർദ്ധരാത്രിയാണ് സ്‌ഫോടനം നടക്കുന്നത്. രണ്ടാഴ്ച മുൻപ് പ്രദേശത്ത് സ്ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ എസ്ഡിപിഐക്കാർ ചേർന്ന് ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

നേരത്തെ അന്യസംസ്ഥാന തൊഴിലാളികൾ ആക്രിപെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles