Friday, December 26, 2025

നെയ്യാറ്റിന്‍കരയില്‍ അമിതവേഗത്തില്‍ വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമിതവേഗത്തില്‍ പാഞ്ഞെത്തിയ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട് തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര ടൗണിലുള്ള ശ്യാമിന്റെ വീട്ടിലേക്കാണ് പുലര്‍ച്ചെ ലോറി ഇടിച്ചു കയറിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. തിപ്പലിശ്ശേരി മേഴത്തൂര്‍ ആശാരി വീട്ടില്‍ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത്. ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിവന്ന പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നു. തലക്ക് ആണ് പരിക്ക്. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles