Sunday, May 19, 2024
spot_img

മുംബൈ സ്‌ഫോടന പരമ്പര കേസ്; ഭീകരൻ യാക്കൂബ് മേമന്റെ ശവകൂടീരം നവീകരിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മുംബൈ: 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

1993-ൽ നടന്ന സ്‌ഫോടന പരമ്പര കേസിലെ ഏക പ്രതിയായിരുന്നു മേമൻ. സ്‌ഫോടനത്തിൽ 250-ത്തിലധികം പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുനന്ു.27 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതാണ് റിപ്പോർട്ട്. കേസിൽ 2015-ലാണ് പ്രതിയെ തൂക്കിലേറ്റിയത്.

വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മഹാവികാസ് അഘാഡി സർക്കാരിന്റെ കാലത്താണ് നവീകരിച്ചത്. മാർബിളും ലൈറ്റുകളും ഉപയോഗിച്ചാണ് മേമന്റെ കുടീരം നവീകരിച്ചത്. നേരത്തെ ഭീകരന്റെ ശവകുടീരം മസറാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജ്യസ്‌നേഹം പ്രകടമാകുന്നതാണോ നവീകരണം എന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു.

Related Articles

Latest Articles