Friday, December 26, 2025

130 സെക്കൻഡിനുള്ളിൽ 160 കിലോമീറ്റർ വേഗത! ട്രെയിനുളളിൽ വൈഫൈ സൗകര്യവും ലഭ്യമാക്കും 32 ഇഞ്ച് എൽസിഡി ടിവികളും ; അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ

ദില്ലി: അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റ പുതിയ ഹൈസ്പീഡ് ട്രെയിനുകൾ വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്-2 ട്രെയിനുകൾ നൽകുന്നതെന്നും പറഞ്ഞു. പുതിയ ട്രെയിൻ 130 സെക്കൻഡിനുള്ളിൽ 160 കിലോമീറ്റർ വേഗത കൈവരിക്കും.

52 സെക്കൻഡിനുള്ളിൽ 100 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.ട്രെയിനുളളിൽ വൈഫൈ സൗകര്യവും ലഭ്യമാക്കും 32 ഇഞ്ച് എൽസിഡി ടിവികളും പുതിയ വന്ദേ ഭാരതിലുണ്ടാകും..മുൻ പതിപ്പിൽ 24 ഇഞ്ച് ടിവി ആയിരുന്നു ഉണ്ടായിരുന്നത്. പൊടിപടലങ്ങളെ തടയുന്നതിനായി ട്രാക്ഷൻ മോട്ടോറുകളും പുതിയ പതിപ്പിലുണ്ടാകും.

എക്‌സിക്യൂട്ടീവ് യാത്രക്കാർക്ക് സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും.വായു ശുദ്ധീകരണത്തിനായി പ്രത്യേക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.ചണ്ഡീഗഢിലെ സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ്‌സ് ഓർഗനൈസേഷൻ (സിഎസ്‌ഐഒ) ശുപാർശ ചെയ്ത പ്രകാരമാണ് സംവിധാനം ട്രെയിനിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ ഇത്തരത്തിലുള്ള 75 ട്രെയിനുകൾ നിർമ്മിക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.

Related Articles

Latest Articles