Monday, June 10, 2024
spot_img

പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിനെതിരെ മീ ടു ആരോപണവുമായി തെന്നിന്ത്യൻ യുവനടി; വ്യാജ ഓഡിഷൻ സംഘടിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന് ആരോപണം

കൊച്ചി: പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടു ആരോപണം. സിനിമയ്‌ക്ക് വേണ്ടി വ്യാജ ഓഡിഷൻ സംഘടിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ.

വിമൻ എഗനെസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് ഫേസ്ബുക്ക് പേജിലൂടെയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ വെളിപ്പെടുത്തൽ.

2022 മാർച്ചിൽ പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗ പരാതിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർക്കെതിരെയും പരാതി ഉയർന്നിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സ്വഭാവത്തിലുള്ള ലൈംഗികാതിക്രമ ശ്രമത്തെ തുടർന്ന് മലയാള സിനിമയിൽ അവസരങ്ങൾ വേണ്ടെന്ന് വച്ചതായും യുവനടി വെളിപ്പെടുത്തി.

Related Articles

Latest Articles