Saturday, December 13, 2025

യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങി; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ

യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയിൽ ഡോക്ടർ യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പുറത്തെടുത്തോ എന്ന് കാണിക്കാതെ വിഡിയോ അവസാനിക്കുകയാണ്.

എങ്ങനെയാണ് പാമ്പ് ചെവിയിൽ കയറിപറ്റിയതെന്ന് അതിശയിക്കുകയാണ് സോഷ്യൽ മീഡിയ. ചിലർ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാർത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിാംശമുള്ള ജീവിയാണ് പാമ്പ്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 81,000 മുതൽ 1,38,000 പേരാണ് ഓരോ വർഷവും പാമ്പ് കടിയേറ്റത് മൂലം മരിക്കുന്നത്.

Related Articles

Latest Articles