Thursday, November 19, 2026

കരീമിക്കയെയും ഫൈസിയെയും മലയാളികള്‍ നെഞ്ചിലേറ്റിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം

ഇന്ന് ദുല്‍ഖറിന്റെ ഏറ്റവും ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രങ്ങളിലൊന്ന് ഉസ്താദ് ഹോട്ടലാണ്.അഞ്ജലി മേനോന്‍ തിരക്കഥ ഒരുക്കിയ സിനിമ അന്‍വര്‍ റഷീദ് ആയിരുന്നു സംവിധാനം ചെയ്തത്. എല്ലാ കോഴിക്കോടന്‍ ചേരുവകളും ചേരുംപടി ചേര്‍ത്തപോലെ ഇറങ്ങിയ അന്‍വര്‍ റഷീദ് ചിത്രമായികുന്നു ഉസ്താദ് ഹോട്ടല്‍.

ദുല്‍ഖര്‍ സല്‍മാനൊപ്പം തിലകന്‍, നിത്യ മേനോന്‍, ലെന, മാമുക്കോയ, സിദ്ദിഖ്, എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കൊല്ലത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ഉസ്താദ് ഹോട്ടല്‍. പുതുമയുള്ള കഥയും സംഭാഷണങ്ങളുമായിരുന്നു സിനിമയെ വേറിട്ടതാക്കിയത്.2012 ല്‍ റിലീസായ ഉസ്താദ് ഹോട്ടല്‍ ഇന്ന് ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

Related Articles

Latest Articles