Monday, June 17, 2024
spot_img

പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടി; ഓടി രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീയെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമം

ഇടുക്കി: തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ത്രീയെ ആക്രമിച്ച് പുലി. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ അക്രമം സംഭവിച്ചത്.

കല്ല് എടുക്കാന്‍ കാട്ടിനുള്ളിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം. പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നില്‍ നിന്നും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഷീല അലറി ഓടിയതോടെ പുലി പിന്തിരിഞ്ഞു പോയി. പുലിയുടെ അക്രമത്തില്‍ പരുക്കേറ്റ ഷീല ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Latest Articles