Saturday, December 20, 2025

സമരം പിൻവലിച്ചു ;വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

പാലക്കാട്: വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച പ്രതിഷേധസമരം പിൻവലിച്ചു.മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ 45 അധ്യാപകരാണ് സമരം നടത്തിയത്. ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി രാത്രിയിലും അധ്യാപകർ സ്കൂളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു വരികയായിരുന്നു.

കൊവിഡ് കാലത്താണ് എംഇടി സ്കൂളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മാനേജ്മെൻ്റ് വെട്ടിക്കുറച്ചത്. കൊവിഡ് പ്രതിസന്ധി മാറി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് മുഴുവനും ലഭിക്കുന്ന മുറയ്ക്ക് ശമ്പളം തിരിച്ചു തരാമെന്ന ഉറപ്പിലാണ് മാനേജ്മെൻ്റ് ശമ്പളം വെട്ടിക്കുറച്ചതെന്ന് സമരം നടത്തിയ അധ്യാപകര്‍ പറയുന്നത്.

Related Articles

Latest Articles