Monday, May 20, 2024
spot_img

അമേരിക്കയുടെ പ്രവചനം തെറ്റി; പ്രതീക്ഷിച്ചതിലും വേഗതയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ വൻ നാശനഷ്ടം; നിരവധിപേർ ഒറ്റപ്പെട്ടു

ഫ്ലോറിഡ : യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഇയാൻ തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ആണ് വിതച്ചത്. പവർ ഗ്രിഡ് നശിച്ചതോടെ 1.8 ദശലക്ഷം ആളുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്ടു. 25 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

വീടുകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളിൽ നിന്ന് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് തീരദേശ ഓഫീസ് റിപ്പോർട്ട് ചെയ്തു. ആളുകൾ തങ്ങളെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക്കിലും മറ്റ് സോഷ്യൽ സൈറ്റുകളിലും പോസ്റ്റ് ചെയ്തിട്ടുണ്ട് . 21 കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ കാണാതായി. കൊടുക്കാറ്റിന് പിന്നാലെ മിന്നൽ പ്രളയത്തിലിനും സാധ്യത എന്ന് ഫ്ലോറിഡയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ചുഴലിക്കാറ്റ് 150 എം പി എച്ച് വേഗതയിലാണ് തീരത്തേയ്ക്ക് ആഞ്ഞടിച്ചത്. നേരത്തെ വന്ന റിപ്പോർട്ട് അനുസരിച്ച് ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നായിരുന്നു, എന്നാൽ ഇതേ വേഗത നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

Related Articles

Latest Articles