തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്തസാക്ഷിത്വ വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. ‘അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അര്‍ജുനെ കുത്തിയവനും മുങ്ങി. രണ്ടുപേര്‍ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ, ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ അതിനടുത്ത വര്‍ഷം അവരെയും പിടികൂടും’. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടില്‍ നിന്ന് പാര്‍ട്ടി ചെറിയ ഭാഗം കുടുംബത്തിന് നല്‍കി ബാക്കി രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാന്‍ പോകുന്നുകയാണെന്നും ജയശങ്കര്‍ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

