Wednesday, December 24, 2025

നെയ്യാറിന്റെ തീരത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടതായി സംശയം;ദുർഗന്ധം പരന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് എന്തോ കുഴിച്ചിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്

തിരുവനന്തപുരം :നെയ്യാറ്റിൻകര മുള്ളറവിളയിൽ നെയ്യാറിന്റെ തീരത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടതായി സംശയം.പുഴയുടെ ആളൊഴിഞ്ഞ തീരത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് എന്തോ കുഴിച്ചിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.സംഭവം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചു.

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശത്ത് ആദ്യമെത്തിയ ചില നാട്ടുകാർ പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഫോറെൻസിക് സംഘമടക്കം നാളെ എത്തിയശേഷമേ തുടർനടപടികളുണ്ടാകൂ

Related Articles

Latest Articles