Wednesday, May 29, 2024
spot_img

ഇനി വിക്ഷേപണം; നാസയുടെ ആര്‍ട്ടെമിസ് 1 വിക്ഷേപണം നവംബര്‍ 14ന്

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്ര ഗവേഷണ ദൗത്യം ആർട്ടെമിസിന്‍റെ ആദ്യ വിക്ഷേപണമായ ആർട്ടെമിസ് 1 നവംബർ 14ന് നടക്കും. ഇന്ധന ചോർച്ചയെ തുടർന്ന് വിക്ഷേപണ ശ്രമം നിരവധി തവണ മുടങ്ങിയിരുന്നു.

69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയില്‍ മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ഓറിയോണ്‍ പേടകം വഹിച്ചുകൊണ്ടുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് വിക്ഷേപിക്കുക.

പദ്ധതിക്കായി ഉപയോഗിക്കുന്ന വാഹനത്തിന്‍റെ പ്രകടനം പരിശോധിക്കുകയാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ഓറിയോൺ പേടകം ചന്ദ്രനെ പരിക്രമണം ചെയ്ത് ഭൂമിയിൽ തിരിച്ചെത്തും.

Related Articles

Latest Articles