Sunday, December 28, 2025

‘ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ ‘ എന്ന
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം ; പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍

അമേരിക്ക : ‘ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന‘ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍. ഇസ്ലാമാബാദിലെ യുഎസ് പ്രതിനിധി ഡൊണാള്‍ഡ് ബ്ലോമിനെ വിളിച്ചുവരുത്തിയാണ് തങ്ങളുടെ പ്രതിഷേധം അവർ അറിയിച്ചത്

ബൈഡന്റെ അഭിപ്രായത്തില്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും വേണ്ടത്ര ഇടപഴകാത്തതാണ് തെറ്റിദ്ധാരണ സൃഷ്ടിച്ചതെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

“ഞാൻ കരുതുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്നാണ്. യാതൊരു സുരക്ഷയും ഇല്ലാതെയാണ് അവിടെ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്” എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. വ്യാഴാഴ്ച്ച ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെ പ്രചാരണ സമിതിയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

Related Articles

Latest Articles