Tuesday, December 30, 2025

ജയിച്ചിട്ടും തോറ്റ് പാകിസ്ഥാന്‍: പച്ചപ്പട സെമി കാണാതെ പുറത്ത്

ലണ്ടന്‍: ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്‌താന്‍ സെമി കാണാതെ പുറത്ത്‌.
ഇന്നലെ നടന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് പാ​ക്കി​സ്ഥാ​നോ​ട് 94 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 316 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 44.1 ഓ​വ​റി​ൽ 221 റ​ൺ​സി​നു പു​റ​ത്താ​യി. ബംഗ്ളാദേശിനോട് ജ​യി​ച്ചെ​ങ്കി​ലും റ​ൺ​നി​ര​ക്കി​ൽ ന്യൂ​സി​ല​ൻ​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ പാ​ക്കി​സ്ഥാ​ൻ ലോ​ക​ക​പ്പി​ൽ​നി​ന്നും പു​റ​ത്തായി .

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 315 റണ്‍സാണ്‌ നേടിയത്‌. ഇതോടെ സെമിയില്‍ കടക്കാന്‍ ബംഗ്ലാദേശിനെ ഏഴു റണ്‍സിനു പുറത്താക്കുകയെന്ന അപ്രായോഗിക ലക്ഷ്യമാണ്‌ അവര്‍ക്കു ലഭിച്ചത്‌.
മറുപടി ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ബംഗ്ലാ ബാറ്റ്‌സ്മാന്മാര്‍ ടീമിനെ 221-ല്‍ എത്തിച്ചു. ഇതോടെ പാകിസ്‌താന്റെ വഴി മുടങ്ങി .

ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ തൻ്റെ ഏഴാം അര്‍ധസെഞ്ചുറി നേടിയ ഷാക്കീബ്‌ അല്‍ ഹസാനാണ്‌ ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. 77 പന്തില്‍ ആറു ബൗണ്ടറികളോടെ 64 റണ്‍സാണ്‌ ഷാക്കീബ്‌ നേടിയത്‌. മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഷാക്കീബിനായി.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും, മധ്യനിര താരം ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറിയുമാണ്‌ പാകിസ്‌താനെ 300 കടത്തിയത്‌.

Related Articles

Latest Articles