Sunday, December 21, 2025

നെയ്യാറ്റിൻകര എം എൽ എക്കെതിരെ അതിരൂക്ഷ പരാമർശവുമായി സ്വപ്ന സുരേഷ്, വടികൊടുത്ത് അടിവാങ്ങി ആൻസലൻ

നെയ്യാറ്റിൻകര എം എൽ എ, കെ അൻസലനെതിരെ അതിരൂക്ഷ പരാമർശവുമായി സ്വപ്ന സുരേഷ്. മറ്റുള്ളവരുടെ പണംകൊണ്ട് അടിവസ്ത്രം വാങ്ങുന്നയാളാണെന്നും നേതാക്കന്മാർക്ക് വേണ്ടി തല്ലുകൊണ്ട് നടക്കുന്നയാളാണെന്നും വേശ്യകളുടെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയെ ആൻസലനുള്ളുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന തുറന്നടിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര, പെരുങ്കടവിളയിൽ നടന്ന ഒരു പൊതുയോഗത്തിൽ എം എൽ എ കെ ആൻസലൻ സ്വപ്ന സുരേഷിനെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. എം എൽ എ യുടെ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്വപ്‌നയുടെ അതിരൂക്ഷ പ്രതികരണം. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് 164 മൊഴി കൊടുക്കുകയും സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തതിൽ അരിശം പൂണ്ടാണ് അന്ന് നെയ്യാറ്റിൻകര എം എൽ എ സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം ഭാഷയിൽ വേശ്യ എന്നർത്ഥം വരുന്ന പദപ്രയോഗം നടത്തിയത്. പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞു നിൽക്കുന്ന ചോട്ടാ നേതാവാണ് ആൻസലനെന്നു അന്ന് തന്നെ സ്വപ്‌ന പ്രതികരിച്ചിരുന്നു.. ചതിയുടെ പത്മവ്യൂഹം എന്ന സ്വപ്‌നയുടെ ആത്മകഥ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച അഭിമുഖത്തിലാണ് ആൻസലനെതിരെ കടുത്ത പ്രതികരണമുണ്ടായത്
വേശ്യകള്‍ അവരുടെ സ്വന്തം ശരീരം വിറ്റാണ് മക്കളെ വളര്‍ത്തുന്നത്. കണ്ടവന്‍റെ പോക്കറ്റിൽ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുതെന്നും സ്വപ്ന സുരേഷ് അഭിമുഖത്തിൽ പറഞ്ഞു. മുൻ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണൻ, മുൻ ധനമന്ത്രി തോമസ് ഐസക് തുടങ്ങി മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കടുത്ത ലൈംഗീക ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്‌ന നടത്തിയത്. കടകംപള്ളി സുരേന്ദ്രൻ വീട്ടിൽ കയറ്റാൻ കൊള്ളാത്തയാളാണ്. തനിക്ക് നിരന്തരം അശ്ളീല സന്ദേശങ്ങൾ അയക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീരാമകൃഷ്ണൻ കോളേജ് കുമാരനെ പോലെ തന്റെ പുറകെ നടക്കുകയായിരുന്നു. തോമസ് ഐസക്ക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു. അങ്ങനെ ഗുരുതരമായ ലൈംഗീക ആരോപണങ്ങളാണ് സ്വപ്‌ന സിപിഎം സംസ്ഥാന കമ്മിറ്റി നേതാക്കൾക്കെതിരെ ഉന്നയിക്കുന്നത്. ആരോപണ വിധേയരായവരെല്ലാം ഒന്നാം പിണറായി സർക്കാറിൽ അംഗമായിരുന്നവരും ഇപ്പോൾ പാർട്ടിയുടെ സമുന്നതരായ നേതാക്കന്മാരും പകൽ മാന്യന്മാരും എന്നതാണ് പ്രധാനം. താൻ പറയുന്നതിനെല്ലാം തെളിവുകളുണ്ടെന്നും നിഷേധിക്കാൻ നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു സ്വപ്‌ന. വലിയ സദാചാര പ്രതിസന്ധിയിലായ സിപിഎം പക്ഷെ ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ അവഗണിക്കുകയാണ്. മറുപടിയില്ലാതെ സ്വപ്‌നയുടെ ആരോപണങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണ് സംസ്ഥാന നേതാക്കൾ.

Related Articles

Latest Articles