Monday, December 22, 2025

‘രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തെപ്പറ്റി മുൻ സർക്കാരുകൾ ചിന്തിച്ചിരുന്നില്ല’;പ്രധാനമന്ത്രി

ഗാന്ധിന​ഗർ:രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തെപ്പറ്റി മുൻ സർക്കാരുകൾ ചിന്തിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് സർക്കാരുകൾ വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒന്നും തന്നെ ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ആദിവാസി വികസന മന്ത്രാലയം രൂപീകരിച്ചതെന്ന് ഗുജറാത്തിൽ പഞ്ച്മഹൽ ജില്ലയിലെ ജംബുഗൊഡയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് ഇന്ന് കാണുന്ന തരത്തിലുള്ള ഒരു മന്ത്രിസഭ ഉണ്ടായിരുന്നില്ല. തങ്ങൾ മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം ആദിവാസി വികസന പ്രവർത്തനങ്ങൾക്ക് പണം ചിലവഴിച്ചു. ബിർസ മുണ്ടയെ ആദരിക്കുന്നതിനായി നവംബർ 15 ‘ജനജാതിയ ഗൗരവ് ദിവസ്'(ആദിവാസികളുടെ അഭിമാന ദിനം) ആയി ആഘോഷിക്കാൻ തീരുമാനിച്ചത് ബിജെപി സർക്കാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

സ്വാതന്ത്ര്യ സമരകാലത്ത് ​ഗോത്രവിഭാ​ഗം അനുഭവിച്ച യാതനകളും അവരുടെ പോരാട്ടങ്ങളും ചരിത്ര പുസ്കത്തിൽ പോലും ഇടം നേടിയില്ല. ആസാദി കാ അമൃത് മഹോത്സവത്തിൽ ഇന്ത്യ ഈ ശൂന്യത നികത്തുകയും പതിറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച തെറ്റുകൾ തിരുത്തുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles